നെയ്യാറ്റിൻകര: പെൻഷനേഴ്സ്കാരുടെ കുടിശിക ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്കൽ മര്യാപുരം മേഖല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ് കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഉദിയൻകുളങ്ങര തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. നീല കണ്ഠപിള്ള, പി. പരമേശ്വരൻ തമ്പി,​ ടി.ആർ. ബെൻസിഗർ, എസ്. കുഞ്ഞുകൃഷ്ണൻ, ജി. കൃഷ്ണൻകുട്ടി, ആർ. രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.