തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഒഫ് കാൻസർ റിസർച്ചിന്റെ ത്രിദിന വാർഷിക സമ്മേളനം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ 5,6,7 തീയതികളിൽ കോവളത്തെ ഹോട്ടൽ ഉദയസമുദ്രയിൽ നടക്കും. 'അർബുദത്തിനെതിരെയുള്ള പോരാട്ടം നയിക്കുക' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 450 അർബുദ ഗവേഷകരും ഡോക്ടർമാരും സമ്മേളനത്തിൽ പങ്കെടുക്കും.