തിരുവനന്തപുരം: വിഴിഞ്ഞം ഭഗത്‌സിംഗ് റസിഡന്റ്സ് അസോസിയേഷൻ, വിഴിഞ്ഞം ജനമൈത്രി പൊലീസ്, ക്രാവ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ജനമൈത്രി പൊലീസ് യോഗം എസ്.എച്ച്.ഒ പ്രവീണ ഉദ്ഘാടനം ചെയ്‌തു. ക്രാവ്സ് പ്രതിനിധി റെജി അദ്ധ്യക്ഷനായി. റസിഡന്റ്സ് അസോസിയേഷൻ ഹാളിന്റെ ഉദ്ഘാടനവും നടന്നു. സി.ആർ.ഒ ഷറഫുദ്ദീൻ, വിഴിഞ്ഞം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് എ.ഇ സനൽ, സുനിൽ തുടങ്ങിയവർ സംസാരിച്ചു. റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പെരുകാവ് വിനോദ് കുമാർ സ്വാഗതം പറഞ്ഞു.