തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ രണ്ടാമത് ഇന്റർകോളേജിയേ​റ്റ് അത്‌ല​റ്റിക്‌സ് മീ​റ്റ് 5, 6, 7 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സി​റ്റി സ്​റ്റേഡിയത്തിൽ നടത്തും.145 എൻജിനിയറിംഗ് കോളേജിൽ നിന്നുള്ള രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. വൈകിട്ട് ആറരക്ക് യൂണിവേഴ്‌സി​റ്റി സ്​റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്റി കെ.ടി. ജലീൽ കായികമേള ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, അക്കാഡമിക്ക് ഡീൻ ഡോ. ജെ. ശ്രീകുമാർ, റിസർച്ച് ഡീൻ ഡോ. വൃന്ദ വി. നായർ എന്നിവർ പങ്കെടുക്കും.