ആറ്റിങ്ങൽ:കടുവയിൽ ദൈവപ്പുര ശ്രീ ദുർഗ്ഗാദേവി നാഗരുക്ഷേത്രത്തിലെ ഉത്സവം ഇന്ന് ​ആരംഭിക്കും. രാത്രി 7.30 ന് കൊടിയേറ്റ് 8.30 ന് ശ്രീഭൂത ബലി. 6 ന് രാവിലെ 5.30 ന് ഗണപതി ഹോമം,​ രാത്രി 7 ന് ഭഗവതി സേവ. 7,​ 8 തീയതികളിൽ രാവിലെ 9 ന് ശ്രീഭൂത ബലി,​ 9 ന് പകൽ 11.30 ന് ആയില്ല്യം ഊട്ട്,​ 12.30 ന് അന്നദാനം. 10 ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം. 11ന് രാവിലെ 8.30 ന് സമൂഹ പൊങ്കാല,​ 12 ന് സമൂഹ സദ്യ,​ രാത്രി 10 ന് പള്ളിവേട്ട. 12 ന് രാത്രി 7 ന് ഭക്തി ഗാന സുധ,​ രാത്രി 8.30 ന് ആറാട്ട് എഴുന്നള്ളത്ത്. 10.30 ന് കൊടിയിറക്ക്.