നെയ്യാറ്റിൻകര: ശിവഗിരി മഠത്തിലെ ശാന്തിയും തന്ത്രിയുമായിരുന്ന സുഗതൻ തന്ത്രിയുടെ മരണത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചരണ സഭയും ഗുരുധർമ്മ പ്രചരണ സഭയും അരുവിപ്പുറം എസ്.എൻ.ഡിപി ശാഖയും സംയുക്തമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. വൈദിക സംഘം ട്രസ്റ്റ് പ്രസിഡന്റ് മനോജ് തന്ത്രി യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുരുകൻ ശാന്തി അദ്ധ്യക്ഷനായിരുന്നു. അരുവിപ്പുറം അശോകൻ ശാന്തി, ശാഖാ പ്രസിഡന്റ് കെ.എസ്.മനോജ്, പുന്നാവൂർ അശോകൻ, ശാഖാ സെക്രട്ടറി മനോഹരൻ, മുല്ലൂർ ശശിധരൻ ശാന്തി, ശോഭ, ശൈലജ, അർജുനൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി മുള്ളറവിള വി.ജെ.അരുൺ സ്വാഗതവും വാസുദേവൻ ശാന്തി നന്ദിയും പറഞ്ഞു.