തിരുവവന്തപുരം: ആദായ നികുതി വകുപ്പ് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ പറഞ്ഞു. കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ രണ്ടാംദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനാട് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.ജി പണിക്കർ, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, വിനയകുമാർ പി.കെ, ശ്രീകല.സി, ജയൻ ആനാട്, ജാഫർ ഖാൻ, ജോൺ ജോസഫ്, ടി.ഒ. ശ്രീകുമാർ, സാബു.പി. വാഴയിൽ, കെ കെ. സന്തോഷ്, ജോർജ് ഫിലിപ്പ്, എം.എൻ. ദാസപ്പൻ, പി.ഡി. പീറ്റർ,​ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.