എം.ഫിൽ ഫെലോഷിപ്പ്
എം.ഫിൽ വിദ്യാർത്ഥികൾക്കുളള ഫെലോഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2019 - 20 വർഷം എം.ഫിൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാർട്ട്മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷ 29 നകം ലഭിക്കണം.
പി.ജി, എം.ടെക് അഡ്മിഷൻ
പി.ജി അഡ്മിഷനും, (സി.എസ്.എസ്) ഫ്യൂച്ചർ സ്റ്റഡീസ്, ഒപ്ടോ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പുകളിലെ എം.ടെക് (നോൺ ഗേറ്റ്) അഡ്മിഷനും വേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.ടി.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
എം.ഫിൽ ഫിസിക്സ് (2018 - 19 ബാച്ച്), യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം വിദ്യാർത്ഥികളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ.
സീറ്റൊഴിവ്
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ, ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6000/-, സീറ്റുകൾ:15, അപേക്ഷാഫോമും വിശദവിവരങ്ങളും കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. 10 നകം അപേക്ഷിക്കണം. ഫോൺ: 9562722485, 9446827141.