new-screen

തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്റെ മലയാള പരിഭാഷയിൽ പിശകുകൾ വരുത്തിയതിന്റെ പേരിൽ നിയമവകുപ്പിലെ ആറ് അഡിഷണൽ സെക്രട്ടറിമാരോട് സർക്കാരിന് വേണ്ടി നിയമസെക്രട്ടറി വിശദീകരണം തേടി. നിയമസെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് അന്തിമതീരുമാനമെടുക്കും.

പൗരത്വഭേദഗതി വിഷയം പ്രധാനമായും പ്രതിപാദിച്ച പതിനെട്ടാം ഖണ്ഡികയിലുൾപ്പെടെ പരിഭാഷയിൽ വന്ന തെറ്റ് സർക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു. ഗവർണ്ണർ ഇംഗ്ലീഷിൽ തയ്യാറാക്കിയ പ്രസംഗം വായിച്ചതിനാൽ പിഴവ് സംഭവിച്ചില്ലെന്ന് മാത്രം. വലിയ വിവാദത്തിൽ നിന്ന് അതിനാൽ സർക്കാർ രക്ഷപ്പെട്ടു.

പരിഭാഷയിൽ മറ്റ് പല ഭാഗങ്ങളിലും വ്യക്തതക്കുറവ് സംഭവിക്കുകയുണ്ടായി. പതിനെട്ടാം ഖണ്ഡികയിൽ വന്ന പിശക് തിരുത്തി പിന്നീട് സർക്കാർ കുറിപ്പിറക്കിയിരുന്നു. തിരക്കിട്ട് പരിഭാഷ നടത്തുമ്പോൾ പിഴവ് സംഭവിച്ചുവെന്നാണ് ഉദ്യോഗസ്ഥർ വിശദീകരണം നൽകിയതെന്നാണ് വിവരം.