ആറ്റിങ്ങൽ:പനവേലി പറമ്പ് ശാസ്താംകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 5.15 ന് നെയ്യഭിഷേകം. 5.30ന് മഹാ ഗണപതി ഹോമം,​ വൈകിട്ട് 5.30ന് സോപാന സംഗീതം. രാത്രി 7ന് കൊടിയേറ്റ്,​ 8ന് കളമെഴുത്തും ശാസ്താംപാട്ടും. 9.30ന് മേജർ സെറ്റ് കഥകളി. 6ന് രാവിലെ 6.30ന് മഹാ മൃത്യു‌ഞ്ജയ ഹോമം,​ വൈകിട്ട് 5.30ന് ഭഗവതി സേവ,​ രാത്രി 9ന് ചാറ്റ് പാട്ട്,​ 7ന് രാത്രി 9.30ന് നാടകം,​ 8ന് രാവിലെ 9ന് തിലപായസ പൊങ്കാല,​ 11ന് അന്നദാനം,​ വൈകിട്ട് 4ന് ശനീശ്വരപൂജ,​ രാത്രി 9.15ന് നൃത്താർച്ചന. 9ന് രാവിലെ 10ന് നാഗരൂട്ട്,​ 11ന് സമൂഹസദ്യ,​ രാത്രി 9.30ന് നാടകം. 10ന് രാത്രി 9ന് കരോക്കെ ഗാനമേള,​ 11ന് രാത്രി 8 ന് പള്ളിവേട്ട എഴുന്നള്ളത്ത്,​ 12ന് ഉച്ചയ്ക്ക് 2.30ന് ആറാട്ട് എഴുന്നള്ളത്ത്. വൈകിട്ട് 5.30 ന് സംഗീത സദസ്സ്,​ രാത്രി 10 ന് നാടൻപാട്ട്.