കോവളം: കട്ടച്ചൽക്കുഴി തിരണിവിളയിൽ ഓമനയുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തൃപതികരമല്ലായെന്നും ക്രെംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി. കഴിഞ്ഞ നവംബർ 27നാണ് ഓമനയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് നിവേദനത്തിൽ പറയുന്നത്. ആക്ഷൻ കൗൺസിൽ മുഖ്യ രക്ഷാധികാരി എം. വിൻസെന്റ് എം.എൽ.എ, കോവളം ടി.എൻ. സുരേഷ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, ബ്‌ളോക്കംഗം പ്രഭുല്ല ചന്ദ്രൻ, കട്ടച്ചൽകുഴി ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മംഗലത്തുകോണം തുളസി, പ്രദീപ്, ജനറൽകൺവീനർ ബി. രാധാകൃഷ്ണൻ, ചെയർമാൻ എൽ. പുഷ്‌കരൻ, പി. രവീന്ദ്രൻ, അഡ്വ. ബി. കൃഷ്ണമൂർത്തി, എസ്. സുധാകരൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.