പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത് അതിരുദ്ര മഹായജ്ഞത്തിന് മുന്നോടിയായി ക്ഷേത്രത്തിന് മുന്നിൽ പുതിതായി നിർമ്മിച്ച ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനം സ്വാഗത സംഘം ചെയർമാൻ കെ. ആൻസലൻ എം.എൽ.എ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, പാറശാല സി.ഐ. കണ്ണൻ, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, പന്നിയോട് സുകുമാരൻ വൈദ്യർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.കെ. ഹരികുമാർ, വൈ. വിജയൻ, കെ.പി. മോഹനൻ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അപൂർവങ്ങളിൽ അപ്പൂർവവും ഏറെ ചെലവേറിയതുമായ അതിരുദ്ര മഹായജ്ഞം കേരളത്തിൽ ഇതുവരെ നാല് ക്ഷേത്രങ്ങളിൽ മാത്രമാണ് നടന്നിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ 8 മുതൽ 21 വരെ 14 ദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രി മഹോത്സവത്തോടൊപ്പം ഇത് മൂന്നാമത് തവണയാണ് അതിരുദ്ര യജ്ഞം നടക്കുന്നത്.