accident-death-adharsh

മലയിൻകീഴ് : സ്കൂൾ ബസ് ഇടിച്ച് ഐ.ടി.ഐ.വിദ്യാർത്ഥി മരിച്ചു.മലയിൻകീഴ് മച്ചേൽ തിരുവാതിരയിൽ രാജേഷ്-ഷിനി ദമ്പതികളുടെ മകൻ ആദർശ്(20)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.20 ന് വിളവൂർക്കൽ നാലാംകല്ലിന് സമീപത്താണ് അപകടമുണ്ടായത്.പാപ്പനംകോട് ഭാഗത്ത് നിന്ന് മലയിൻകീഴിലേക്ക് ബൈക്കിൽ പോകവേ എതിരെ വന്ന സ്വകാര്യ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ആദർശ് തെറിച്ച് ഓടയിൽ വീണ് തല കരിങ്കല്ലിലിടിച്ചു.യമഹ ബൈക്ക് പൂർണ്ണമായി തകർന്നു.ഓടിക്കൂടിയ നാട്ടുകാർ ഉടനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ധനുവച്ചപുരം ഐ.ടി.ഐ.യിൽ വെൽഡിംഗ് ട്രെയിനിയാണ് ആദർശ്. സഹോദരി ആതിര എം.ബി.ബി.എസ്.വിദ്യാർത്ഥി.

(ഫോട്ടോ അടിക്കുറിപ്പ്.... മരിച്ച ആദർശ്(20),(2) അപകടത്തിൽ പെട്ട് ഓടയിൽ വീണ് കിടക്കുന്ന ബൈക്കും ആദർശും,ബൈക്കും.)