വെഞ്ഞാറമൂട്:പിക്കപ്പ് വാനുംമോട്ടോർ ബൈക്കും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി. പാരിപ്പള്ളി സെക്ഷൻ ഓഫീസിലെ മസ്ദൂർ വിഭാഗം ജീവനക്കാരൻ നെയ്യാർഡാം വിനോദ് ഭവനിൽ വികാസ്(33)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് എം.സി.റോഡിൽ പിരപ്പൻകോടിനു സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. ജോലി സ്ഥലത്തേക്കുളള യാത്രക്കിടെ പിക്കപ്പിടിച്ച് റോഡിലേക്ക് തെറിച്ച് വീണു സാരമായി പരിക്കേറ്റു. അപകട സമയത്ത് അതുവഴിവന്ന വിളപ്പിൽശാല സി.ഐ. സജിമോൻ നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വികാസ് മരിച്ചു. ഭാര്യ. അപ്‌സര.