saraswathy

പാറശാല: ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘടനയായ അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ വാർഷിക പെരിഫെറൽ മീറ്റിന് സമാപനം. കഴിഞ്ഞ മൂന്ന് ദിവസമായി പാറശാല സരസ്വതി ഹോസ്പിറ്റലിലും, പൂവാർ ഐസോളാ ഡി.കോക്കോ ബീച്ച് റിസോർട്ടിലുമായി നടന്ന പ്രീ കോൺഫറൻസ് വർക്ക് ഷോപ്പിലും, പ്രബന്ധ അവതരണത്തിലും കേരളത്തിൽ നിന്നുള്ള 350 ഓളം ശസ്ത്രക്രിയാ വിദഗ്ദ്ധർ പങ്കെടുത്തു. ഡോ.വൈ.എം.മരയ്ക്കാർ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ കേരള ചാപ്റ്റർ ചെയർമാൻ ഡോ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.പി. രാജൻ, ഡോ.മുഹമ്മദ് ഇസ്മായിൽ, ഡോ.സി.ജെ. വർഗീസ്, ഡോ.ആർ.സി.ശ്രീകുമാർ, കേരള ചാപ്റ്റർ സെക്രട്ടറി ഡോ.ജിമ്മി സി.ജോൺ എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ വിവിധ അവാർഡുകളുടെ വിതരണവും നടന്നു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ.എസ്.കെ.അജയകുമാർ സ്വാഗതവും ചെയർമാൻ ഡോ.എസ്. ദിലീപ്കുമാർ നന്ദിയും പറഞ്ഞു.