പാറശാല: വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കടയ്‌വിള അറത്തി പുത്തൻവീട്ടിൽ എസ്.എൻ.ഡി.പി.യോഗം പാറശാല ശാഖ വൈസ് പ്രസിഡന്റ് ശശികുമാറിന്റെ പാഷൻ പ്രൊ ബൈക്ക് (നമ്പർ കെ.എൽ.19 എഫ്. 5775) ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്. അന്നേ ദിവസം തന്നെ സമീപം ചന്ദനക്കട്ടിയിൽ മറ്റ് രണ്ട് വീടുകളിലും മോഷണം നടന്നു. വീട് പണി നടന്നുകൊണ്ടിരുന്ന വീട്ടിൽ നിന്നും നാലര പവന്റെ മാലയും കമ്മലും ഉൾപ്പടെ അഞ്ച് പാവന്റെ സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. പ്രദേശത്ത് മോഷണങ്ങൾ പെരുകുന്നതായി നാട്ടുകാർ പറയുന്നു. ബൈക്ക് മോഷണത്തിനെതിരെ പാറശാല പൊലീസിൽ പരാതി നൽകി എങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.