5-1
ബംഗളുരു : ഇന്ത്യൻ വനിതാ ലീഗ് ഫുട്ബാളിലെ ഏക കേരള ക്ളബായ ഗോകുലം എഫ്.സി സെമിഫൈനലിലെത്തി. ഇന്നലെ ബംഗളുരുവിൽ നടന്ന മത്സരത്തിൽ ബാംഗ്ളൂർ യുണൈറ്റഡിനെ 5-1ന് കീഴടക്കിയാണ് ഗോകുലത്തിന്റെ വനിതകൾ സെമിയിലേക്ക് ചുവടുവച്ചത്
ഗോകുലത്തിന് വേണ്ടി കമലാദേവി ഹാട്രിക് നേടിയപ്പോൾ സബിത്രാ ഭണ്ഡാരി ഒരു ഗോൾ നേടി മൂന്നാം മിനിട്ടിൽ കോമൾ കുമാരിയുടെ സെൽഫ് ഗോളിലൂടെ ഗോകുലം മുന്നിലെത്തിയിരുന്നു. എന്നാൽ അഞ്ചാം മിനിട്ടിൽ സത്യഭാരതിയിലൂടെ ബാംഗ്ളൂർ സമനില പിടിച്ചു. ആദ്യപകുതിയിൽ 1-1ന് ഇരുടീമുകളും പിരിഞ്ഞു.
രണ്ടാംപകുതിയിൽ ഗോകുലം നാലു ഗോളുകൾ കൂടി നേടുകയായിരുന്നു.
46-ാം മിനിട്ടിൽ സബിത്ര ലീഡ നൽകി. 51, 58, 90 മിനിട്ടുകളിലായി കമലാദേവി പട്ടിക പൂർത്തിയാക്കി.
ലീഗ് റൗണ്ടിൽ ഒരു കളി ശേഷിക്കവേയാണണ ഗോകുലം സെമി ഉറപ്പാക്കിയത്. കെൻക‌്‌റെ എഫ്.സിയും ലീഗിൽ സെമിയിലെത്തിയിട്ടുണ്ട്.
ഗോവ ഇന്ന് ഹൈദരാബാദിനെതിരെ
മഡ്ഗാവ് : ഐ.എസ്..എൽ ഫുട്ബാളിൽ എഫ്.സി ഗോവ ഇന്ന് ഹൈദരാബാദ് എഫ്.സിയെ നേരിടും. ഗോവയുടെ ഹോം മാച്ചാണിത്.
15 മത്സരങ്ങളിൽനിന്ന് 30 പോയിന്റുള്ള ഗോവയ്ക്ക് ഇന്ന് ജയിച്ചാൽ എ.ടി.കെയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. പുതിയ പരിശീലകൻ ക്ളിഫോർഡ് മിരാൻഡയ്ക്ക് കീഴിലാണ് ഗോവ ഇന്നിറങ്ങുന്നത്.
നെയ്‌മർക്ക് പരിക്ക്
പാരീസ് : കഴിഞ്ഞദിവസം മോപെല്ലിയറിനെതിരെ നടന്ന മത്സരത്തിനിടെ പാരീസ സെന്റ ജെർമെയ്ൻ ഫുട്ബാൾ ക്ളബിന്റെ സൂപ്പർ താരം നെയ്‌മർക്ക് ഇടുപ്പിന് പരിക്കേറ്റു. മത്സരത്തിൽ പാരീസ് 5-0 ത്തിന് ജയിച്ചിരുന്നു. അടുത്ത മത്സരങ്ങളിൽ നെയ്മർക്ക് കളിക്കാനാവില്ലെന്ന് ക്ളബ് അധികൃതർ അറിയിച്ചു.
ഡെംബെലെയുടെ
പരിക്ക് മാറിയില്ല
മാഡ്രിഡ് : കഴിഞ്ഞ നവംബർ മുതൽ പരിക്കുമൂലം പുറത്തുനിൽക്കുന്ന ബാഴ്സലോണയുടെ ഫ്രഞ്ച് ഫോർവേഡ് ഒസ്മാനേ ഡെംബെലെയുടെ തിരിച്ചുവരവ് വൈകുമെന്ന് ക്ളബ് അധികൃതർ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഡെംബലെ പൂർണ ഫിറ്റനെസ് നേടിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
റോബിൻ കാശ്മീരിൽ
ശ്രീനഗർ : ഇന്ത്യൻ സ്ട്രൈക്കർ റോബിൻ സിംഗിനെയും വിംഗ് ബാക്ക് ലാൽ മാംഗായ് സംഗറാൽ .................ഹൈദരാബാദ് എഫ്.സിയിൽനിന്ന് ഐ. ലീഗ് ഫുട്ബാൾ ക്ളബായ റയൽ കാശ്മീർ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കി.
മാക്‌സ്‌വെൽ ടീമിൽ
മെൽബൺ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന ട്വന്റി 20 പരമ്പരകൾക്കുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ വെറ്ററൻ താരം ഗ്ളെൻ മാക‌്‌സ്‌വെൽ ഇടം പിടിച്ചു.