പാറശാല: 'പാഠം ഒന്ന് എല്ലാപേരും പാടത്തേക്ക് ' പദ്ധതി പ്രകാരം പാറശാല ഇടിച്ചക്കപ്ലാമൂട്ടിലെ എച്ച്.ഐ.ജെ പബ്ലിക് സ്‌കൂളിൽ ആരംഭിച്ച കരനെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡറിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്ദലി നിർവഹിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സ്‌കൂൾ മാനേജർ എച്ച്. ദസ്തക്കീർ, പ്രിൻസിപ്പൽ ജിപ്സൻ, പി.ടി.എ പ്രസിഡന്റ് അസീം, വൈസ് പ്രസിഡന്റ് എം. ഷാഫി, രക്ഷകർത്താക്കൾ എന്നിവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.