തിരുവനന്തപുരം : ഗവ. കരാറുകാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ശ്രമിക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് നിയമസഭാമാർച്ച് നടത്തും. കുടിശിക അനുവദിക്കുക, സെക്യൂരിറ്റി തുക അന്യായമായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, ജി.എസ്.ടി കോമ്പൻസേഷൻ അനുവദിച്ചത് ഉടനെ വിതരണം ചെയ്യുക, ടാറിന് യഥാർത്ഥ വില നൽകുക, പൊതുമരാമത്ത് ലൈസൻസിന്റെ കാലാവധി 5 വർഷമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിമാരായ എം.കെ. മുനീർ, സി. ദിവാകരൻ, കെ.സി. ജോസഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, വർക്കിംഗ് പ്രസിഡന്റ് കെ.സി. ജോൺ, സംസ്ഥാന ഭാരവാഹികളായ കെ.എം. അക്ബർ, ജി. തൃദീപ, എം.കെ. ഷാജഹാൻ, സോണി മാത്യു, ജോജി ജോസഫ്, കെ. നന്ദകുമാർ എന്നിവർ സംസാരിക്കും.