കേപ്ടൗൺ :

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 50 ഒാവറിൽ 258/8 എന്ന സ്കോർ ഉയർത്തി. ഒരുഘട്ടത്തിൽ 108/5 എന്ന നിലയിലായിരുന്ന ഇംഗ്ളണ്ടിനെ ജോ ഡെൻലിയുടെയും (87), ക്രിസ് വോക്സിന്റെയും (40) മികച്ച പ്രകടനമാണ് .... 250 കടത്തിയത്.

ജാസൺ റോയ്‌യും (32), ബെയർ സ്റ്റോയും (19) ചേർന്നാണ് ഇംഗ്ളണ്ടിനായി ഒാപ്പണിംഗിന് ഇറങ്ങിയത്. ഇവർക്ക് പിന്നാലെ ജോറൂട്ട് (17), ക്യാപ്ടൻ ഇയോൻ മോർഗൻ (11), ടോം ബാന്റൺ (18) എന്നിവർ കൂടാരം കയറിയതോടെ ക്രീസിൽ ഒരുമിച്ച ഡെൻലിയും വോക്സും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രാബാരേസ് ഷംസി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബ്യറൻ ഹെൻട്രിക്ക്സ്, സ്മ‌ട്ട്‌സ്, പെഹ്‌ലുക്ക് വായോ, സിപാംല എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി.