anniversary

മടവൂർ:എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്റ്റുഡന്റ്സ് പൊലീസ് നിർമ്മിച്ച ഹ്രസ്വചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്‌കൂളിലെ സംസ്ഥാനതല പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അനുമോദിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജീന, ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, സ്‌കൂൾ മാനേജർ എസ്. അജൈ ന്ദ്രകുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ജി. ജയകൃഷ്ണൻ, സ്‌കൂൾ ചെയർമാൻ സുൽത്താൻ എന്നിവർ സംസാരിച്ചു.