കിളിമാനൂർ:അഖിലേന്ത്യാ കിസാൻ സഭ കിളിമാനൂർ സമ്മേളനം കിളിമാനൂർ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.സോമരാജകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ബി.എസ്.റജി സ്വാഗതം പറഞ്ഞു.കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്,എ.എം.റൈസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി.ആർ.രാജീവ്,ടി.എം.ഉദയകുമാർ,എസ്.സത്യശീലൻ എന്നിവർ സംസാരിച്ചു.മണ്ഡലം കമ്മിറ്റി ഭാരവാഹികളായി സി. കുമാരപിള്ള (പ്രസിഡന്റ്),സി.കെ ഗോപി,ശിശുപാലൻ (വൈസ് പ്രസിഡന്റുമാർ),എ.എം.റാഫി ( സെക്രട്ടറി),യു.എസ്.സുജിത്ത് (ജോയിൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.