1. ഹോൾക്കർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലം?
ഇൻഡോർ
2. ഇന്ത്യയിലെ ആദ്യ മറൈൻ നാഷണൽ പാർക്ക് സ്ഥാപിച്ചത് ?
ഗൾഫ് ഒഫ് കച്ച് (ഗുജറാത്ത്)
3. ലിറ്റിൽ ലാസ എന്നറിയപ്പെടുന്ന സ്ഥലം?
ധരംശാല
4. അൽമാറ സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
ഉത്തരാഖണ്ഡ്
5. ഇന്ത്യയിലെ ആദ്യ 'ജസ്റ്റിസ് സിറ്റി" എന്നറിയപ്പെടുന്നത്?
അമരാവതി
6. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
ഒഡിഷ
7. ഏത് ജീവിയുടെ സംരക്ഷണത്തിനാണ് കാസിരംഗ പ്രസിദ്ധം?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
8. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
റൂർക്കി
9. മദ്ധ്യപ്രദേശിലെ നേപാനഗർ ഏത് വ്യവസായത്തിനു പേരുകേട്ട സ്ഥലമാണ്?
ന്യൂസ് പ്രിന്റ്
10. ഉത്തരാഖണ്ഡിൽ എവിടെയാണ് കുംഭമേള നടക്കുന്നത്?
ഹരിദ്വാർ
11. കോശങ്ങൾ കണ്ടുപിടിച്ചതാര്?
റോബർട്ട് ഹുക്ക്
12. സസ്യങ്ങളുടെ വേരുകൾ ജലം വലിച്ചെടുക്കുന്നത് ഏത് പ്രക്രിയ വഴിയാണ്?
ഓസ്‌മോസിസ്
13. ചർമ്മസ്തരമുള്ള മർമങ്ങളുടെ ജീവകോശങ്ങൾ അറിയപ്പെടുന്നത്?
യൂകാരിയോട്ടുകൾ
14. കോശത്തിലെ ആത്മഹത്യാസഞ്ചി എന്നറിയപ്പെടുന്ന കോശാംഗം?
ലൈസോസോം
15. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്‌വര കണ്ടെത്തിയ ഇംഗ്ളീഷ് പർവതാരോഹകൻ?
ഫ്രാങ്ക് സ്മിത്
16. പ്രാചീനകാലത്ത് ബീഹാർ അറിയപ്പെട്ടിരുന്നത്?
മഗധ
17. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം?
പ്ളാസ്റ്റിഡുകൾ
18. സസ്യഭാഗങ്ങൾക്ക് വഴക്കം നൽകുന്ന സസ്യകല?
കോളൻ കൈമ
19. മരുഭൂമിയിലെ ചെടികളുടെ പുറത്തൊലി പൊതിഞ്ഞിരിക്കുന്ന മെഴുകുപോലുള്ള പദാർത്ഥം?
ക്യൂട്ടിൻ
20. പ്രകാശ സംശ്ളേഷണം വഴി നിർമ്മിക്കുന്ന ആഹാരം ഇലകളിൽ നിന്ന് സസ്യങ്ങളുടെ മറ്റു ഭാഗത്തേക്ക് എത്തിക്കുന്നത്?
ഫ്ളോയം.