തിരുവനന്തപുരം:വിദ്യാഭ്യാസ വായ്‌പാബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക,പഠനം പൂർത്തിയായവർക്ക് തൊഴിലും മതിയായ വേതനവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാർച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്.മിനി,വൈസ് പ്രസിഡന്റ് നന്ദൻ വലിയപറമ്പിൽ,എം.എ.ബിന്ദു,കെ.ജെ.ഷീല തുടങ്ങിയവർ സംസാരിച്ചു