തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,കുടിശിക ക്ഷാമബത്ത ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള റിട്ട. ടീചേഴ്സ് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.കെ.ആർ.ടി.സി പ്രസിഡന്റ് പി.മൊയ്തീൻ മാസ്റ്രർ അദ്ധ്യക്ഷനായി. ടി.ശരത്ചന്ദ്രപ്രസാദ്,മൺവിള രാധാകൃഷ്ണൻ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.വിൻസെന്റ് എം.എൽ.എ,കെ.ആർ.ടി.സി ജനറൽ സെക്രട്ടറി ജി. രവീന്ദ്രൻ നായർ,ട്രഷറർ ലീലാമ്മ ഐസക് തുടങ്ങിയവർ സംസാരിച്ചു.