ബാലരാമപുരം: നെല്ലിവിള മൈലാമൂട് ശ്രീകാവിലമ്മ ക്ഷേത്രത്തിൽ കാളിയൂട്ട് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.20ന് ഗണപതിഹോമം,​ 9.35ന് സമൂഹപൊങ്കാല,​11.45ന് പൊങ്കാല നിവേദ്യം,​12.30ന് അന്നദാനം,​വൈകുന്നേരം 5.30 ന് താലപ്പൊലി ഘോഷയാത്ര,​ 6ന് കാവിലമ്മ ക്ഷേത്ര നടയിൽ നിന്നും തിരുമുടിയോടുകൂടി പനയറക്കുന്നിലേക്ക് തിരിക്കും,​തുടർന്ന് വിശേഷാൽ കളംകാവൽ. തുടർന്ന് പാർവതി ദേവിക്ക് പുഷ്പാഭിഷേകം.