കിളിമാനൂർ: തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത കർമ്മ സേനയുടെയും, ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും, പ്രതിഭകളെ ആദരിക്കലും, ഹരിത ഉച്ചകോടിയും ഇന്ന് നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചക്ക് 12ന് ഹരിത ഉച്ചകോടിയും, ഹരിത കർമ്മ സേന ഉദ്ഘാടനവും ഹരിത മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ നിർവഹിക്കും. ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത നിർവഹിക്കും. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ബാബുക്കുട്ടൻ, വാർഡംഗം ജി.എൽ. അജീഷ്, പി.ടി.എ പ്രസിഡന്റ് യഹിയ, എസ്.എം.സി ചെയർമാൻ കെ.ജി. ബിജു, പ്രിൻസിപ്പൽ പ്രീത കുമാരി, ഹെഡ്മിസ്ട്രസ് ലക്കി എന്നിവർ പങ്കെടുക്കും.