water

കിളിമാനൂർ: കരാർ തൊഴിലാളികളെ പിരിച്ചുവിടാതിരിക്കുക, വേതനം വദ്ധിപ്പിക്കുക,​ വാട്ടർ അതോറിട്ടി തന്നെ തൊഴിലാളികൾക്ക് ശമ്പളം നൽകുക,​ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വാട്ടർ അതോറിട്ടി കരാർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യൂണിയൻ സംസ്ഥാന സെക്രട്ടറി സുഭാഷ് ആവശ്യപ്പെട്ടു.