തിരുവനന്തപുരം: സംസ്ഥാനത്തെ 500 ഓളം ബാർ ഹോട്ടലുകളുടെ വിറ്റുവരവ് നികുതിയിൽ പിഴയും പലിശയും ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം 7ന് അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്രിൽ ഉണ്ടാവുമെന്നാണ് സൂചന. മദ്യത്തിനും പെട്രോളിനും ഇപ്പോഴും കെ.ജി.എസ്.ടിയാണ് നിലവിലുള്ളത്.
ബാർ ഹോട്ടലുകൾ ഒടുക്കുന്ന വിറ്റുവരവ് നികുതി യാഥാർത്ഥ്യവുമായി നിരക്കുന്നതല്ലെന്ന് ബോദ്ധ്യമായാൽ വാണിജ്യ നികുതി ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി കണക്കുകൾ കണ്ടെത്തുന്നതാണ് നിലവിലെ രീതി. .ഇതിനനുസരിച്ചാണ് അസസ് മെന്റ് വിഭാഗം നോട്ടീസ് അയയ്ക്കുന്നത് .തെറ്രായ വിറ്റുവരവ് നികുതി നൽകിയ സ്ഥാപനങ്ങളം നികുതി നൽകാത്തവരും പിഴയും, വൈകിയാൽ പലിശയും നൽകേണ്ടി വരും. കോടിക്കണക്കിന് രൂപയാണ് പിഴ,പലിശ ഇനത്തിൽ സർക്കാരിന് കിട്ടാനുള്ളത്. നികുതി കൃത്യമായി ഈടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിഴയും പലിശയും ഒഴിവാക്കുന്നത്.
വാറ്ര് നികുതിയിലും
ഇളവിന് സാദ്ധ്യത
സർവീസ് ടാക്സ് കുടിശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി പുതിയ കേന്ദ്ര ബഡ്ജറ്രിൽ പിഴയും പലിശയും,നികുതിയുടെ 30 ശതമാനവും ഒഴിവാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. സർവീസ് ടാക്സ് ജി.എസ്. ടിയുടെ ഭാഗമായതിനാലാണിത്. .
സമാനമായ രീതിയിൽ വാറ്ര് നികുതി കുടിശികയ്ക്കും പിഴയും പലിശയും നികുതിയുടെ ചെറിയൊരു ഭാഗവും ഒഴിവാക്കാനുള്ള നിർദ്ദേശം സംസ്ഥാന ബഡ്ജറ്രിൽ ഉണ്ടായേക്കും.. രണ്ടോ മൂന്നോ സ്ലാബുകളായിട്ടായിരിക്കും ഇളവ്. ജി.എസ് ടി വന്നതോടെ വാറ്ര് നിയമവും കാലഹരണപ്പെട്ടതിനാലാണ് കുടിശിക പിരിച്ചെടുക്കാൻ സർക്കാരിന്റെ തീവ്രശ്രമം ..
വിറ്റുവരവ് നികുതി
100 രൂപ വിലയുള്ള മദ്യം 210 ശതമാനം നികുതി ഉൾപ്പെടെ 310 രൂപയ്ക്കാണ് ബിവറേജസ് കോർപ്പറേഷൻ വിൽക്കുന്നത്. ഈ മദ്യം ബാർ ഹോട്ടലുകാർക്ക് ഇഷ്ടമുള്ള വിലയ്ക്ക് വിൽക്കാം. 600 രൂപയ്ക്കാണ് വിൽക്കുന്നതെങ്കിൽ അതിന്റെ 10 ശതമാനം (60 രൂപ ) സർക്കാരിന് വിറ്റുവരവ് നികുതിയായി നൽകണം.