നെടുമങ്ങാട് : പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ തുണി സഞ്ചികൾ വിതരണം ചെയ്തു.നെടുമങ്ങാട് ചന്തമുക്കിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചികൾ വിതരണം ചെയ്തത്.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വിതരണോദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ് , കൗൺസിലർ പി.ജി പ്രേമചന്ദ്രൻ,സ്റ്റാൻലി നാരായണൻ ,ഡോ.അൻസർ,ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.നഗരസഭ ഗ്രീൻ ടെക്നീഷ്യൻസും നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സും ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.