കാട്ടാക്കട: എ.ഐ.വൈ.എഫ് ചായ്‌ക്കുളം യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി കണ്ണൻ.എസ്. ലാൽ ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ ചായ്‌ക്കുളം ബ്രാഞ്ച് സെക്രട്ടറി എസ്. സുരേഷ് ബാബു, സുജിത്ത് എന്നിവർ സംസാരിച്ചു. ചായ്‌ക്കുളം അംഗൻവാടി പണി പൂർത്തീകരിച്ച് തുറന്ന് നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി സുജിത്ത് (പ്രസിഡന്റ്), സനീഷ് (സെക്രട്ടറി) എന്നിവരെ യോഗം തിരഞ്ഞെടുത്തു.