വെള്ളനാട്: വെള്ളനാട് ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷികം റിട്ട. കേണൽ എസ്.എസ്. നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നടരാജ പിള്ള അദ്ധ്യക്ഷത വഹിച്ചു. എസ്. രാജഗോപാലൻ നായർ, പി.രവീന്ദ്രൻ നായർ, സുരേഷ്, ഷീലാ ജ്യോതിഷ്, സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നടരാജ പിള്ള (പ്രസിഡന്റ്), എസ്. രാജഗോപാലൻ നായർ (വൈസ് പ്രസിഡന്റ്), പി.രവീന്ദ്രൻ നായർ (സെക്രട്ടറി), സുരേഷ്(ജോയിന്റ് സെക്രട്ടറി), ഷീലാ ജ്യോതി (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.