വർക്കല: കാപ്പിൽ കണ്ണംമൂട് രാജരാജേശ്വരി ക്ഷേത്രത്തിലെ (വടക്കേവീട് കളരി) ചുറ്റമ്പലം സമർപ്പണവും പ്രതിഷ്ഠാവാർഷികവും ഉത്സവവും ഇന്ന് ആരംഭിക്കും. രാവിലെ 6.30ന് ഗണപതിഹോമം, 7ന് അഖണ്ഡനാമം, വൈകിട്ട് 5.30ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ചുറ്റമ്പല സമർപ്പണം നടത്തും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം, 7.30ന് ഭഗവതിസേവ, 8.30ന് വിളക്ക്. 7ന് രാവിലെ 8ന് പാരായണം, 8.30ന് പൊങ്കൽ, 9ന് തുലാഭാരം, 9.30ന് പ്രഭാതഭക്ഷണം, 10.30ന് നവകലശാഭിഷേകം, വൈകിട്ട് 5.30ന് നാദസ്വര കച്ചേരി, 6ന് നിറപറ സമർപ്പണം, 6.15ന് താലപ്പൊലി, 7ന് തുലാഭാരം, 7.15ന് വില്പാട്ട്,​ 9ന് വിളക്ക്.