mannittu-moodi-kodinattiy

കല്ലമ്പലം: കോടികൾ മുടക്കി ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡ്‌ ഉദ്ഘാടനത്തിന് മുൻപേ വെട്ടിപ്പൊളിച്ചതായി പരാതി. നാവായിക്കുളം പഞ്ചായത്തിലെ വിവിധ റോഡുകളെ ബന്ധിപ്പിച്ച് കൊണ്ട് സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 11 കോടി രൂപ മുടക്കി പണിതതിൽ പ്രധാന റോഡായ 28-ാം മൈൽ - പലവക്കോട് റോഡിൽ ഇടമൺ നില ഹോളോബ്രിക്സിന് സമീപമാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി ജീവനക്കാർ റോഡ്‌ വെട്ടിപ്പൊളിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉടൻ ശരിയാക്കാം എന്ന് പറഞ്ഞ് ജീവനക്കാർ സ്ഥലം വിട്ടു. റോഡിലെ കുഴി അപകടമുണ്ടാകാൻ സാദ്ധ്യതയേറെയായതിനാൽ ബി.ജെ.പി പ്രവർത്തകർ കുഴിമൂടി കൊടിയും, കമ്പുകളും മറ്റും നാട്ടി അപകടസൂചനാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡ് ഉടൻ പൂർവ സ്ഥിതിയിലാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി ഇടമൺനില ബൂത്ത് കമ്മിറ്റി അറിയിച്ചു.