വക്കം: വക്കം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ കുടിശിക കുറയ്ക്കുന്നതിനും സാധാരണക്കാരായ വായ്പക്കാർക്ക് ആശ്വാസം നൽകുന്നതിനുമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ നവകേരളീയം നടപ്പിലാക്കുന്നു. കുടിശികയുള്ളവരും ആർബിട്രേഷൻ നടപടി നേരിടുന്നവരും ഇന്ന് രാവിലെ 10.30ന് ബാങ്ക് സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തിൽ പങ്കെടുക്കണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.