തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കായി റെഡ് എഫ്.എം റേഡിയോ പെയിന്റിംഗ് മത്സരം നടത്തുന്നു. കെ.ജി, എൽ.പി.എസ്, യു.പി.എസ്, ഹൈസ്‌കൂൾ വിഭാഗങ്ങളിലായാണ് മത്സരം. കെ.ജി, എൽ.പി.എസ് കുട്ടികൾക്ക് നിറം നൽകാൻ ചിത്രങ്ങൾ നൽകും. ക്രയോൺസ് മത്സരാർത്ഥികൾ കൊണ്ടുവരണം. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് തീം നൽകും. വാട്ടർ കളർ കൊണ്ടുവരണം. 8ന് മാൾ ഒഫ് ട്രാവൻകൂറിലാണ് മത്സരം. എട്ടിന് വൈകിട്ട് മൂന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ: 0471 - 2335935, 9995868935.