മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി-അത്തം മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. ഡോ. ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. മണി അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ സജീഷ്. എച്.എൽ. അവാർഡുകൾ വിതരണം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി ഡോ. ബി. സീരപാണി, കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ലിപിമോൾ എന്നിവർ സംസാരിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എൻ. സിൻകുമാർ ആമുഖ പ്രസംഗം നടത്തി. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്. മോഹൻ കുമാർ സ്വാഗതവും കൺവീനർ പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു..
മൂന്നാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 5 മുതൽ പതിവ് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. 11.30ന് സമൂഹ സദ്യ, വൈകിട്ട് 6ന് ചിദംബര പൂജ, 6.45ന് തെങ്ങുംവിള ശ്രീദേവി തിരുവാതിര ട്രൂപ്പ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി, രാത്രി 7.15ന് താലപ്പൊലിയും സ്പെഷ്യൽ ചമയവിളക്കും, 8.30 മുതൽ കൊല്ലം മുല്ലാ ക്രീയേഷൻസ് അവതരിപ്പിക്കുന്ന നാടൻപാട്ടും മെഗാഷോയും-ചെമ്പട്ട്.