തിരുവനന്തപുരം:കെ.എസ്.എസ്.പി.യു കാര്യവട്ടം യൂണിറ്റ് വാർഷികം ഡോ.എൽ. തുളസീധരൻ ഉദ്ഘാടനം ചെയ്തു. എ.കെ.സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.എസ്.ലതാകുമാരി, കെ.എസ്.ഷീല എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭാസ്കരൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദീർഘകാലം യൂണിറ്റ് ഭാരവാഹിത്വം വഹിച്ച കെ .പ്രഭാകരൻ നായർ, മുതിർന്ന അംഗങ്ങളായ എ.കെ.ശിവരാജൻ, പി.ശിവാനന്ദൻ പിള്ള, എസ്.ശാന്തകുമാരി അമ്മ,എ.മാധവിയമ്മ,പി.ഓമനയമ്മ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എ.കെ.സത്യദേവൻ (പ്രസിഡന്റ്),കെ.പ്രഭാകരൻ നായർ (സെക്രട്ടറി),വി.പത്മിനി കുഞ്ഞമ്മ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.