വെള്ളറട:പെരുങ്കടവിള ബ്ളോക്കിൽ മഹിളാ കിസാൻ ശക്തി കരൺ പരിയോജന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഉദ്ഘാടനം കളത്തറയ്ക്കൽ ഏലായിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി നിർവഹിച്ചു.കൊല്ലയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ,വി.കെ.വിജയൻ,ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സുരജ ദേവി, ബ്ളോക്ക് പഞ്ചായത്ത് അംഗം സി ബേബി,പഞ്ചായത്ത് സെക്രട്ടറി ഷാജി കുമാർ,യുമുന,ഡി.സുനിൽ,ജെ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.