വർക്കല: എസ്.എൻ.ഡി.എസ് തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നടന്നു. എസ്.എൻ.ഡി.എസ് ദേശീയ ചെയർപേഴ്സൺ ഷൈജ കൊടുവള്ളി മെമ്പർഷിപ്പ് കാമ്പെയിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രസന്നൻ വൈഷ്ണവ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷൻസ് പാളയംകുന്ന് സ്വാഗതം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളെ എസ്.എൻ.ഡി.എസ് ജില്ലാ കമ്മിറ്റി അപലപിച്ചു. എസ്.എൻ.ഡി.എസ് ദേശീയ ചെയർപേഴ്സൺ ഷൈജ കൊടുവള്ളി, ശ്രീവത്സൻ പാളയംകുന്നു, രാജീവ്, ബിനു, ശ്രീജിത്ത്, ലിസി, നിഷ, മഹേശൻ എന്നിവർ പങ്കെടുത്തു.