karatte

വിതുര: കൊഫുഖാൻ ഷിട്ടോറിയു കരാട്ടേ സ്കൂളിന്റെ നേതൃത്വത്തിലുള്ള 4ാമത് ദേശീയ കരാട്ടേ സെമിനാർ ആര്യനാട് പറണ്ടോട് വലിയ കലുങ്ക് ബി.എസ്. ഒാഡിറ്റോറിയത്തിൽ നടന്നു. ഷിഹാൻ കീജിതോമിയാമ ജപ്പാൻ ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു.. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറിൽ പരം കരാട്ടേ പ്രതിഭകൾ ക്യാമ്പിൽ പങ്കെടുത്തു.. സമാപനസമ്മേളനം ഒാൾ ഇന്ത്യ കരാട്ടേ ടെക്നിക്കൽ ‌‌‌ഡയറക്ടർ ഷിഹാൻ എം. കനകരാജ് ഉദ്ഘാടനം ചെയ്തു. കീജിതോമിയാമ സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി. സെൻസായിമാരായ സലീം, കുമാരസ്വാമി, ഷൺമുഖം, രാജേഷ് എന്നിവർ പങ്കെടുത്തു.. മുഖ്യ പരിശീലകൻ സെൻസായി വലിയകലുങ്ക് എൻ. അനിൽകുമാർ ക്യാമ്പിന് നേതൃത്വം നൽകി.