school

വെമ്പായം: കൊറോണ വൈറസിനെതിരെ വട്ടപ്പാറ ലൂർദ് മൗണ്ട് പബ്ലിക് സ്കൂളിൽ ഹെൽത്ത് ക്ലബും വെമ്പായം ഗ്രാമപഞ്ചായത്തും ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വെമ്പായം പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. റെജി ക്ലാസുകൾ നയിച്ചു. കൊറോണക്കെതിരെ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ആദ്യ ക്ലാസാണ് 'ജാഗ്രത 2020' എന്ന പേരിൽ സ്കൂളിൽ നടന്നത്. സ്കൂൾ മാനേജർ ജൈയിൽസ് തെക്കേമുറി, പ്രിൻസിപ്പൽ മറിയാമ്മ ജോർജ്, ജിനേഷ്.കെ.മാത്യു എന്നിവർ പങ്കെടുത്തു. ഹെൽത്ത്‌ ക്ലബ് മെന്റർ ശോഭ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും നടന്നു.