തിരുവനന്തപുരം:സ്കൂൾ,കോളേജ് അദ്ധ്യാപകേതര ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് ആൾ കേരള അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾ ആൻഡ് കോളേജ് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു.സമ്മേളനം പാലോട് രവി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി നൗഷാദ് കായ്പാടി അദ്ധ്യക്ഷത വഹിച്ചു.ജോൺ ജി. കൊട്ടറ, പി. എം.അബ്ദുൽ ഖാദർ,കാച്ചാണി ശ്രീകണ്ഠൻ,ഷാജു ചെറുവള്ളി,കരകുളം രാജീവ്, മനോഹരൻനായർ എന്നിവർ സംസാരിച്ചു.