തിരുവനന്തപുരം: ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും ധീവരസഭ സംസ്ഥാന പ്രസിഡന്റമായിരുന്ന കെ. ഭാർഗവൻ മാസ്റ്ററുടെ 13ാം ചരമവാർഷികം ആചരിച്ചു. മാഞ്ഞാലിക്കുളം എ.കെ.ടി.എ ഭവനിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാർ ഉദ്ഘാടനം ചെയ്‌തു. പ്രസി‌ഡന്റ് രാധാ വിജയൻ അദ്ധ്യക്ഷനായി. നേതാക്കളായ കെ.പി. രവീന്ദ്രൻ, വി.ആർ. അനിൽകുമാർ, എം. വിജയകുമാരി, ഒ.ബി. ദിവാകരൻ, ജി. വിജയൻ, വിജയകുമാരൻ നായർ, സി.എസ്. ശാന്തകുമാരി, എൽ. വിജയൻ, മോഹനകുറുപ്പ് എന്നിവർ സംസാരിച്ചു. തമ്പാനൂർ ഏരിയാ സെക്രട്ടറി സതീഷ് സ്വാഗതവും എസ്. കുമാരി നന്ദിയും പറഞ്ഞു.