തിരുവനന്തപുരം: അസോസിയേഷൻ ഒഫ് ടാക്‌സ് പ്രാക്ടീഷണേഴ്സ് സ്ഥാപക നേതാവും 1987 മുതൽ പ്രസിഡന്റുമായിരുന്ന വത്സന്റെ നിര്യാണത്തിൽ അസോസിയേഷൻ സൗത്ത് സോൺ കമ്മിറ്റി പെരുകാവ് അനുശോചിച്ചു. പി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ മഹേഷ് തയ്യൂർ,​ ജോയിന്റ് സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. സോണൽ സെക്രട്ടറി പ്രകാശ് മോഹൻ സ്വാഗതവും ട്രഷറർ ഹരീന്ദ്രകുമാർ നന്ദിയും പറഞ്ഞു.