തിരുവനന്തപുരം: സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെയിന്റിംഗ് എക്‌സിബിഷൻ സമാപിച്ചു. ഐ.ജി സ്‌പർജൻ കുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ വി.ശാന്താറാം അദ്ധ്യക്ഷനായി. വള്ളക്കടവ് സുബൈർ,​ റെയ്‌മണ്ട് എബ്രഹാം,​ ബിജു അഴിക്കോട്,​ ഹരിഹരപുത്രൻ,​ സി.കെ.കുട്ടി,​ ചിത്ര മനേഷ്,​ ശ്യാം വാസുദേവ്,​ ബിനു പെരുകാവ്,​ കെ.ഷൈല,​ എം.എസ്.മോഹൻ,​ രഘു കോട്ടൂർ എന്നിവർ സംസാരിച്ചു.