തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ www.cee.kerala.gov.in ലൂടെ 25നകം സമർപ്പിക്കണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. അപേക്ഷകർ നേറ്റിവിറ്റി, ജനനതീയതി എന്നിവ തെളിയിക്കാനുള്ള രേഖകൾ 25നകം അപ്‌ലോഡ് ചെയ്യണം. ഇവ ഒഴികെയുള്ള രേഖകൾ 29ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. അപേക്ഷ സമർപ്പിക്കാൻ സമയം നീട്ടി നൽകില്ല. അപൂർണവും അവ്യക്തവുമായതും നിശ്ചിത സമയത്തിനകം ലഭിക്കാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. ഒരു അപേക്ഷകൻ ഒരു കോഴ്സിലേക്കോ എല്ലാ കോഴ്സുകളിലേക്കുമോ ഒറ്റ അപേക്ഷ നൽകിയാൽ മതി. വിവരങ്ങളടങ്ങിയ പ്രോസ്പ്ക്ടസ് www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ നമ്പർ- 0471 2525300. സിറ്റിസൺസ് കോൾ സെന്റർ 155300, 0471-2335523 (24മണിക്കൂർ സേവനം)