തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്കുള്ള മുന്നൊരുക്കങ്ങൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഇന്നലെ വിലയിരുത്തി. മാർച്ച് 9നാണ് പൊങ്കാല. പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. പ്ലാസ്റ്റിക് വസ്തുക്കൾ, പേപ്പർ കപ്പ് എന്നിവ ഉപയോഗിക്കാൻ പാടില്ല, വഴിയോരങ്ങളിൽ ഭക്ഷണവിതരണം നിയന്ത്രിക്കും. ശബ്ദമലിനീകരണം ഒഴിവാക്കും, പൊലീസ്, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, ശുചിത്വമിഷൻ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും കളക്ടർക്ക് ഇന്നലെ റിപ്പോർട്ട് നൽകി.എ.ഡി.എം.വി.ആർ.വിനോദ്, അസിസ്റ്റന്റ് കളക്ടർ അനുകുമാരി തുടങ്ങിയവർ സംബന്ധിച്ചു.