kerala-uni
UNIVERSITY OF KERALA

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ജൂലൈ 2019 (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇൻഡസ്ട്രിയൽ, ഓട്ടോമൊബൈൽ, എയ്റോനോട്ടിക്കൽ, പ്രൊഡക്ഷൻ ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് ലഭിക്കാൻ പരീക്ഷാർത്ഥികൾ വെബ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീമിലെ 2015 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

മൂന്നാം വർഷ ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലാമ (ആന്വൽ സ്‌കീം - സപ്ലിമെന്ററി) പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർത്ഥികൾ 14 വരെയും ഓഫ്‌ലൈൻ വിദ്യാർത്ഥികൾ ഫീസടച്ച് നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ 27 വരെയും അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർത്ഥികളുടെ കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. തോറ്റ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.


പരീക്ഷാഫീസ്

രണ്ടാം സെമസ്റ്റർ എം.എഡ് (2018 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി), (2015 സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എഡ്ഡ് (2018 സ്‌കീം റഗുലർ), (2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

സമ്പർക്ക ക്ലാസ്

വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ (2017 - 18) ബി.എ, ബി.എസ്.സി, ബി.കോം സമ്പർക്ക ക്ലാസുകൾ 8 മുതൽ കാര്യവട്ടം, കൊല്ലം സെന്ററുകളിൽ ആരംഭിക്കും.

ഡോ.രാമകുമാർ സ്മാരക ക്വിസ് മത്സരം

ജനസംഖ്യാ ശാസ്ത്ര വിഭാഗത്തിന്റെയും അലുമ്നി അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബിരുദ വിദ്യാർത്ഥികൾക്ക് ജനസംഖ്യ, പൊതു വിജ്ഞാനം, സമകാലിക വാർത്തകൾ എന്നിവയെ ആധാരമാക്കി ഡിപ്പാർട്ട്‌മെന്റിൽ ഡോ.രാമകുമാർ സ്മാരക ക്വിസ് മത്സരം നടത്തുന്നു. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഡോ.രാമകുമാർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും സമ്മാനമായി നൽകും. ഒരു കോളേജിൽനിന്ന് രണ്ടു പേരുളള ഒരു ടീമിന് പങ്കെടുക്കാം. തിരിച്ചറിയൽ കാർഡും പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായി 8 ന് രാവിലെ 9.30 ന് ഡിപ്പാർട്ട്‌മെന്റിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 - 2308057