തിരുവനന്തപുരം: വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നഗരസഭ തുടങ്ങിയ ഗ്രീൻ ആർമിയുടെ സമ്മേളനം ' ഗ്രീൻ കോൺഗ്രസ് ' ഇന്ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തുടങ്ങും. രാവിലെ 10ന് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, കഥാരചനാ മത്സരങ്ങളും, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പ്രോജക്ട് പ്രസന്റേഷൻ, ക്വിസ്, ഡിബേറ്റ്, പോസ്റ്റർ നിർമ്മാണം, ഫോട്ടോഗ്രഫി, സ്‌പോട്ട് ഫോട്ടോഗ്രഫി, പ്രസംഗം, തീം സോംഗ്, ഷോർട്ട് ഫിലിം, സ്‌കിറ്റ്, മൈം എന്നീ ഇനങ്ങളിലും മത്സരം നടത്തും.